Thursday, 23rd January 2025
January 23, 2025

ആലപ്പുഴയില്‍ കെ സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; 10 പേര്‍ക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം

  • May 26, 2022 12:02 pm

  • 0

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം വയലാര്‍ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്.സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ മനോജിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിസാര പരിക്കേറ്റ മറ്റ് യാത്രക്കാരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. ശക്തമായ മഴ കാരണം റോഡരികില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.