സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത
May 26, 2022 11:07 am
0
സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായതെന്നും അതില്‍ അതീവ സന്തോഷമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കി.
സര്‍ക്കാരിനെതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ തുറന്നു പറഞ്ഞു.