പി സി ജോര്‍ജിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
May 26, 2022 10:10 am
0
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ വഞ്ചിയൂര് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.രാവിലെ എട്ടോടെയാണ് പി സി ജോര്ജിനെ വഞ്ചിയൂര് കോടതി മജിസ്ട്രേറ്റിന്രെ ചേംബറില് ഹാജരാക്കിയത്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ബുധനാഴ്ച ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി എ ആര്‍ ക്യാമ്ബിലെത്തിയാണ് അറസ്റ്റ് ചെയ്തത്. വെണ്ണല കേസില്‍ ഹാജരാകാന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയ ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 4.20ന് എആര്‍ ക്യാമ്ബിലേക്ക് മാറ്റി. അര്ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പിസി ജോര്ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.