നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ഹൈക്കോടതി
May 25, 2022 2:21 pm
0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി.ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാല്‍ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി.അതിജീവിതയെ വിശ്വാസത്തില്‍ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു.അതിജീവിത ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്.
അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു.മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗല്‍ഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും ഡിജിപി അറിയിച്ചു.നിലവിലെ ഹര്‍ജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേര്‍ത്തിട്ടില്ല .അവരുടെ അവകാശങ്ങളും തടസ്സപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.അന്ന് ആവശ്യം എങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് വിളിപ്പിക്കും എന്ന് കോടതി വ്യക്തമാക്കി.