ലുലു മാളിന് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുമതിയില്ലെന്ന് നഗരസഭ
May 25, 2022 11:29 am
0
കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിന് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു.അപേക്ഷ ലഭിച്ചെങ്കിലും പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലൈസന്‍സ് നല്‍കിയില്ല.
ലുലു മാള്‍ നിയമവിരുദ്ധമായി പാര്‍ക്കിങ് ഫീസ് പിരിക്കുന്നുവെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടി പോളി വടക്കനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പരിഗണിച്ചത്. അനധികൃത പാര്‍ക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കളമശേരി നഗരസഭ സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫീസ് പിരിക്കാന്‍ ലൈസന്‍സുണ്ടെങ്കില്‍ ഹാജരാക്കാന്‍ മാള്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചിരുന്നു. കേസ് കൂടുതല്‍ വാദത്തിനായി മാറ്റി.