തൃക്കാക്കരയില്‍ അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍
May 24, 2022 4:09 pm
0
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന പരാജയ ഭീതിയാല്‍ അവിശുദ്ധ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തൃക്കാക്കരയില്‍ ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത പരാജയപ്പെടുത്തും.
തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ബിജെപി ഓഫീസ് സന്ദര്‍ശിക്കുകയും കുമ്മനം രാജശേഖരനോട് വോട്ട് ചോദിക്കുകയും ചെയ്തു. ഇത് യുഡിഎഫ് –ബിജെപി കൂടിക്കാഴ്ചയുടെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു.
സ്ത്രീസുരക്ഷക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വിസ്മയ കേസ് വിധി അതിന് ഉദാഹരണമാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു