Thursday, 23rd January 2025
January 23, 2025

പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി എംകെ സ്റ്റാലിന്‍

  • May 24, 2022 2:10 pm

  • 0

ചെന്നൈ : കേരള മുഖ്യമന്ത്രി പിണറായി വിജയന് 77-ാം ജന്മദിനത്തില്‍ ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത് .

പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായി പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് സ്റ്റാലിന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഛിദ്രശക്തികള്‍ക്കെതിരെ കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാന്‍ കഴിയട്ടെ എന്നും സ്റ്റാലിന്‍ ആശംസാ കുറിപ്പില്‍ പറയുന്നു.