Thursday, 23rd January 2025
January 23, 2025

ഒളിവിലായിരുന്ന പി.സി. ജോര്‍ജ് വീട്ടിലെത്തി

  • May 24, 2022 12:50 pm

  • 0

വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി.ഈരാറ്റുപേട്ടയിലെ വീട്ടിലാണ് ജോര്‍ജ് മടങ്ങിയെത്തിയത്.

വിദ്വേഷ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോര്‍ജിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹരജി 26ന് കോടതി വീണ്ടും പരിഗണിക്കും. കേസ് വന്നതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍പോയിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.