Thursday, 23rd January 2025
January 23, 2025

ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നു: ഇ പി ജയരാജന്‍

  • May 24, 2022 11:25 am

  • 0

തൃക്കാക്കരആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.സ്വകാര്യ ചാനലിനോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ല. ഇക്കാര്യം പരിശോധിക്കേണ്ടതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.