പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം
May 23, 2022 4:27 pm
0
വിദ്വേഷ പ്രസംഗ കേസില്‍ ഒളിവില്‍ പോയ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ജോര്‍ജ് കൊച്ചിയില്‍ നടന്ന പരിപാടിയിലും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഇരിക്കെ പി.സി ജോര്‍ജ് ഒളിവില്‍ പോയിരുന്നു. എന്നാല്‍, താന്‍ നിയമത്തില്‍നിന്നും ഓടിയൊളിക്കില്ലെന്നാണ് ജോര്‍ജ് ഇപ്പോള്‍ ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്.