‘തെറ്റുകാരനല്ലെങ്കില്‍ ദിലീപിനൊപ്പം സിനിമ ചെയ്യും’; ദുര്‍ഗാ കൃഷ്ണ
May 23, 2022 3:00 pm
0
ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. ധ്യാന്‍ ശ്രീനിവാസന്റെ മി ടു പാരമര്‍ശം പുഛിച്ചുകൊണ്ടുള്ളതാണെന്ന് തനിക്ക് തോന്നിയില്ലെന്നും ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണെന്നും ദുര്‍ഗ പ്രതികരിച്ചു.
അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണെന്നും താരം പറഞ്ഞു. ‘ഉടല്‘ എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്ബ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്. പല അസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.
കഥ എന്താണോ അത് നോക്കിയിട്ട് ദിലീപിനൊപ്പം സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട അവസ്ഥയില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വച്ച് ഒഴിവാക്കില്ല.
ധ്യാന്‍ ശ്രീനിവാസന്റെ മി ടു വിനെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ കണ്ടിട്ടില്ല. ക്ഷമ ചോദിച്ചുള്ള വീഡിയോ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും നമ്മുടെയടുത്ത് ആണെങ്കിലും. എനിക്ക് തോന്നുന്നില്ല ധ്യാന്‍ മിടുവിനെ പുഛിച്ച് സംസാരിച്ചതാണെന്ന്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുമുണ്ട്.’ ദുര്‍ഗാ കൃഷ്ണ പറഞ്ഞു.