Thursday, 23rd January 2025
January 23, 2025

തൃശൂര്‍ പൂരം വെടിക്കെട്ട് തുടങ്ങി; സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം

  • May 20, 2022 2:27 pm

  • 0

തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു. മഴ മാറിയതോടെ പൂരം വെടിക്കെട്ട് ഇന്നുതന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു. വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്.

തേക്കിന്‍കാട് മൈതാനത്തിന്റെ രണ്ട് വശങ്ങളിലായിട്ടാണ് ഇരു ദേവസ്വങ്ങളുടെയും കരിമരുന്നും സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പുര. തല്‍ഫലമായി പൊലീസ് കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷയാണ് ഒരുക്കിയിരുന്നത്. വലിയ അളവിലുള്ള വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുന്നത് പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പറഞ്ഞിരുന്നു.