തെളിവില്ല; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചുനല്‍കാമെന്ന് ക്രൈം ബ്രാഞ്ച്
May 20, 2022 12:59 pm
0
കൊച്ചി :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ക്രൈം ബ്രാഞ്ച്.ഐ പാട്, ഐ മാക്, ഫോണുകള്‍ എന്നിവയാണ് ക്രൈം ബ്രാഞ്ച് തിരിച്ചുനല്‍കുന്നത്. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉപകരണങ്ങള്‍ മടക്കി നല്‍കാമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചത്.
അതേസമയം കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. 12 വാട്‌സാപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്ബറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നതിനിടയിലായിരുന്നു പ്രോസിക്യൂഷന്‍ ഇത് വ്യക്തമാക്കിയത്.
എന്നാല്‍ 1200 ചാറ്റുകള്‍ നശിപ്പിച്ചാലും അത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമല്ലേ തെളിവു നശിപ്പിച്ചുവെന്ന കുറ്റം നിലനില്‍ക്കുവെന്നും കോടതി പറഞ്ഞു.