പണിത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്‍
May 20, 2022 10:51 am
0
തിരുവനന്തപുരം: പണിത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്‍.കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്നും, താന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്. അങ്ങനെ വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല. തന്റെ പ്രസ്ഥാനത്തില്‍ പോലും അത് കുറഞ്ഞു വരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവര്‍ മഹാന്‍മാരാണ്‘, അദ്ദേഹം പറഞ്ഞു.
അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ ജോയ് വര്‍ഗീസിന്റെ അനുസ്മരണ സമ്മേളനത്തില്‍ ജി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി.