പീഡനക്കേസ്; വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി
May 20, 2022 10:18 am
0
ന്യൂഡല്‍ഹി: പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി.കൊച്ചി സിറ്റി പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പാണ് നടപടി സ്വീകരിച്ചത്.
ഇക്കാര്യം ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും. യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും. അതേസമയം, വിജയ് ബാബു യുഎഇയില്‍ തന്നെയുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇയാള്‍ ദുബായില്‍ നിന്നും വേറെ ഏതെങ്കിലും വിദേശരാജ്യത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.