Thursday, 23rd January 2025
January 23, 2025

കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശന്‍

  • May 19, 2022 2:39 pm

  • 0

കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

സുധാകരനെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിക്കുന്നു. കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസിനെ സതീശന്‍ പരിഹസിച്ചു. കെ വി തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസില്‍ പോലും വെക്കാന്‍ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണം. കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.