പാലക്കാട് 2 പൊലീസുകാരെ ദുരൂഹ സാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 19, 2022 1:03 pm
0
പാലക്കാട്: കാണാതായ പൊലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഹവില്‍ദാര്‍മാരായ മോഹന്‍ദാസ് അശോകന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഊര്‍ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇവരെ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഹേമാംബിക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.