മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു
May 19, 2022 11:32 am
0
കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.
തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സിപിഎം ഇത് വിവാദമാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു.
ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതോടെ ഞാന്‍ എന്നെ തന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഇത് കണ്ണൂരിലെ പ്രാദേശിക ശൈലിയാണെന്നും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചിട്ടുണ്ട.്