സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി
May 19, 2022 10:37 am
0
കൊച്ചി: സംസ്ഥാനത്തു പരക്കെ കനത്ത മഴ തുടരുന്നു. കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉള്‍പ്പെടെ പലയിടങ്ങളിലും വെള്ളം കയറി.എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍്റ് വെള്ളത്തില്‍ മുങ്ങി. എംജി റോഡ്, വളഞ്ഞമ്ബലം, പനമ്ബിള്ളി നഗര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. വൈപ്പിന്‍, ഞാറക്കല്‍ അടക്കമുള്ള തീരദേശ മേഖലകളിലും ഉള്‍വഴികള്‍ വെള്ളത്തിലാണ്.
കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ദുരന്തനിവാരണ സേനയുടെ രണ്ടു സംഘങ്ങള്‍ ക്യംപ് ചെയ്യുന്നുണ്ട്. വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്നാടു മുതല്‍ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കളമശേരിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നാല്‍പ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വ്യവസായ മന്ത്രി പി. രാജീവിന്‍്റെ സ്വന്തം മണ്ഡലമാണ് കളമശേരി. തൃക്കാക്കരയില്‍ മന്ത്രിയുണ്ടായിട്ടും തിരിഞ്ഞുനോക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. കോട്ടയം ജില്ലയിലെ പാലാ, പൂഞ്ഞാര്‍ മേഖലകളിലും കനത്ത മഴയാണ്. കോഴിക്കോട്–കണ്ണൂര്‍ ദേശീയപാതയിലെ പൊയില്‍കാവില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ ആറര മണിക്കൂര്‍ ഗതാഗതം തടസപ്പെടുത്തിയ മരം മുറിച്ചുനീക്കി. തിരുവനന്തപുരത്തും കനത്ത മഴ തുടങ്ങി.
പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്നു കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.