കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ‘സി സ്പെയ്സ്’ കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും
May 18, 2022 4:37 pm
0
തിരുവനന്തപുരം: കേരളത്തിന്‍്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ (OTT) സി സ്പെയ്സ് (CSPACE) കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും.രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്. തിയേറ്റര്‍ റിലീസിനു ശേഷമമേ ഒടിടിയില്‍ സിനിമ കാണാനാകൂവെന്നും അതു കൊണ്ടു തന്നെ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ– സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഒടിടി പ്ലാറ്റ്ഫോമിന്‍റെ പേര് പ്രഖ്യാപിച്ചത്.
സാംസ്കാരിക വകുപ്പിന്‍്റെ മേല്‍നോട്ടത്തില്‍ കെ.എസ്.എഫ്.ഡി.സി യുടെ നിയന്ത്രണത്തിലാകും സി സ്പെയിനിന്‍്റെ പ്രവര്‍ത്തനം.
ജൂണ്‍ ഒന്നു മുതല്‍ സി സ്പെപെയ്സിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാം. മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് പുതിയ ഒടിടി സംവിധാനം സഹായമാകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍മാതാവിന് നഷ്ടം ഉണ്ടാകില്ല. മാത്രമല്ല, കൂടുതല്‍ വരുമാനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഷോര്‍ട്ട് ഫിലിം , ഡോക്യുമെന്‍്ററി എന്നിവയും സി സ്പെയ്സില്‍ കാണാനാകും. കലാമൂല്യമുള്ള സിനിമകള്‍ക്കും ദേശീയ– അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കും. തിയേറ്റര്‍ റിലീസ് ലഭിക്കാത്ത ചെറിയ സിനിമകളും സി സ്പെയ്സിലൂടെ പ്രദര്‍ശിപ്പിക്കാം.