കെഎസ്‌ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതി; മന്ത്രി ആന്റണി രാജു
May 18, 2022 4:19 pm
0
കെഎസ്ആര്‍ടിസി–സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസി–റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. 2017-ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെഎസ്ആര്‍ടിസി–സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്.
പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്‌ആര്‍ടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും.പുതിയ ബസുകള്‍ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.