തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് മുന്‍തൂക്കം
May 18, 2022 12:58 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം.24 വാര്‍ഡുകളില്‍ ഇടത് മുന്നണി വിജയിച്ചപ്പോള്‍ യു ഡി എഫ് 12 ഇടത്തും ബി ജെ പി ആറിടത്തും വിജയിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് പഞ്ചായത്ത്, കൊച്ചി കോര്‍പറേഷന്‍, വെളിനല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഭരണമാറ്റമുണ്ടാകില്ല. ഇവിടെ സി പി എമ്മും ബി ജെ പിയും കോഗ്രസും ബി ജെ പിയും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍ ഡി എഫിന് ഭൂരിഭക്ഷം നഷ്ടപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സിറ്റിംഗ് സീറ്റുകള്‍ ബി ജെ പി പിടിച്ചെടുക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറികളില്ല. സിറ്റിംഗ് വാര്‍ഡുകള്‍ മുന്നണികള്‍ നിലനിര്‍ത്തി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ തെക്കേകുന്നുമ്ബ്രം എല്‍ ഡി എഫ് നിലനിര്‍ത്തി. സി പി എം സ്ഥാനാര്‍ഥി കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷടമാകില്ല.
കണ്ണൂരില്‍ കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ്, പയ്യന്നൂര്‍ നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് എന്നിവ എല്‍ ഡി എഫ് നിലനിര്‍ത്തി. മാങ്ങാട്ടിടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായായ നീര്‍വേലി ബി ജെ പി നിലനിര്‍ത്തി. കണ്ണൂര്‍ കോര്‍പറേഷനിലെ കക്കാട് ഡിവിഷനില്‍ യു ഡി എഫ് വിജയിച്ചു. പയ്യന്നൂര്‍ നഗരസഭ ഡിവിഷന്‍ ഒമ്ബത് എല്‍ ഡി എഫ് നിലനിര്‍ത്തി.
കൊല്ലം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറില്‍ അഞ്ചും എല്‍ ഡി ഫെ് നേടി. യുഡിഎഫില്‍ നിന്ന് രണ്ടും, ബി ജെ പിയില്‍ നിന്ന് ഒരു വാര്‍ഡും എള്‍ ഡി എഫ് പിടിച്ചെടുത്തു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി ബി ജെ പിയില്‍ നിന്നും എല്‍ ഡി എഫിലെ മാമ്ബഴത്തറ സലീം 245 വോട്ടുകള്‍ക്ക് പിടിച്ചെടുത്തു.
അതേസമയം, വെളിനല്ലൂര്‍ പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാകും. പഞ്ചായത്തിലെ മുളയറച്ചാല്‍ വാര്‍ഡ് എല്‍ ഡി എഫില്‍ നിന്ന് യു ഡി ഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി വട്ടപ്പാറ നിസാറാണ് വിജയിച്ചത്. കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ് എല്‍ ഡി എഫ് പിടിച്ചെടുത്തു. സി പി ഐയിലെ ബി സുനില്‍കുമാറാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇതോടെ പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാകും.
തൃപ്പുണിത്തുറ നഗരസഭയിലെ ഇളമനതോപ്പില്‍ എന്‍ ഡി എയുടെ വള്ളി രവി 363 വോട്ടും പിഷാരികോവില്‍ എന്‍ ഡി എഎയുടെ രതി രാജു 468 വോട്ടുകളും നേടിയാണ് വിജയിച്ചത്. എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ മരണത്തെതുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. 49 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ ഡി എഫിന് 23 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പോട ഇത് 21ആയി കുറഞ്ഞു.
നെടുമ്ബാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോബി നെല്‍ക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോണ്‍ഗ്രസ് ഭരണം ഉറപ്പിക്കാനായി.
മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ട് യു ഡി എഫ് നേടി. ആലംകോട് പഞ്ചായത്തില്‍ എല്‍ ഡി എഫ് സീറ്റ് യു ഡി എഫ് പിടിച്ചെടുത്തപ്പോള്‍ വള്ളിക്കുന്ന് യു ഡി എഫിന്റെ സീറ്റ് എല്‍ ഡി എഫ് പിടിച്ചു. ആലംകോട് പഞ്ചായത്ത്‌ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി പൂക്കൈപ്പുറത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെസി ജയന്തിയെ 215 വോട്ടിനാണ് തോല്‍പ്പിച്ചത്. കണ്ണമംഗലം വാളക്കുട ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ സി കെ അഹമ്മദ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നഗരസഭയിലെ 14-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയിച്ചു. മാധ്യമപ്രവര്‍ത്തകനായ കെ സി സോജിത്താണ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത്. 418 വോട്ടിന്റെ ഭൂരിഭക്ഷത്തിലായിരുന്നു ജയം