Thursday, 23rd January 2025
January 23, 2025

സേവ് ദി ഡേറ്റ് ഇനി മെട്രോയില്‍, സിനിമ-പരസ്യ ഷൂട്ടിങ്ങിന് പുറമെ വിവാഹ ഫോട്ടോ ഷൂട്ടുമായി മെട്രോ

  • May 18, 2022 12:13 pm

  • 0

കൊച്ചി: മെട്രോ ഇനി വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്കും ലഭിക്കും.സേവ് ദി ഡേറ്റ് വിവാഹ ശേഷമുളള ഫോട്ടോ ഷൂട്ടുകള്‍ തുടങ്ങി എല്ലാത്തിനും മെട്രോ റെഡിയാണ്.നിലവില്‍ സിനിമ,പരസ്യ ഷൂട്ടിങ്ങായിരുന്നു അനുവദിച്ചിരുന്നത്.

നിര്‍ത്തിയിട്ടിരിക്കുന്ന കോച്ചില്‍ രണ്ട് മണിക്കൂര്‍ ഷൂട്ടിങ്ങിന് അയ്യായിരം രൂപയും, സെക്യൂരിറ്റി ഡെപ്പോസിറ്റായി പതിനായിരം രൂപയും നല്‍കണം. മൂന്ന് കോച്ചിന് 12,000യും, സെക്യൂരിറ്റിയായി 25000 രൂപയും നല്‍കണം.ഓടുന്ന ഒരു കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 8000 രൂപയും, 25000 സെക്യൂരിറ്റിയായും നല്‍കണം.മൂന്ന് കോച്ചുകള്‍ക്ക് 17,500 രൂപയും, 25000 രൂപ സെക്യൂരിറ്റിയായി നല്‍കണം.ഇത് ആലുവായില്‍ നിന്ന് പേട്ട വരെ സര്‍വീസ് നടത്തും.സിനിമപരസ്യ ഷൂട്ടിങ്ങിനേക്കാള്‍ കുറഞ്ഞ ചെലവെ വിവാഹ ഫോട്ടോ ഷൂട്ടിന് വരുകയുളളു.