‘കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി
May 18, 2022 11:03 am
0
നിങ്ങള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം.. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍, സെന്തില്‍ എന്നിവരെ ആണ് ആസിഫ് കുറ്റവും ശിക്ഷയും ചലഞ്ചു ചെയ്തത്.
നിങ്ങള്‍ ചെയ്ത രസകരമായ ഒരു കുറ്റവും അതിന് നിങ്ങള്‍ക്ക് ലഭിച്ച ശിക്ഷയും 5 മിനിറ്റില്‍ കുറഞ്ഞ ഒരു വീഡിയോ #KuttavumShikshayum എന്ന ഹാഷ്ടാഗുമായീ പോസ്റ്റ് ചെയ്യുക. ഈ പോസ്റ്റിന്റെ പ്രൈവസി പബ്ലിക് ആക്കി വെക്കാന്‍ മറക്കരുത്. കൂടാതെ നിങ്ങളുടെ Friends-നെ Tag ചെയ്ത് ചാലഞ്ച് ചെയ്യുക.
ഏറ്റവും രസകരമായ കുറ്റവും ശിക്ഷയും പങ്ക് വെക്കുന്ന ആളിന്റെ പേര് ആസിഫ് അലിയുടെ Instagram, Facebook പേജുകളിലൂടെ May 27-ന് അനൗണ്‍സ് ചെയ്ത് ഒരു നല്ല സമ്മാനം നല്‍കുന്നതായിരിക്കും.എന്റെ പോലീസ് അനുഭവം മെയ് 27-ന് ‘കുറ്റവും ശിക്ഷയും’ സിനിമയിലൂടെ നിങ്ങളുമായി ഞാന്‍ പങ്ക് വെക്കുമെന്ന് ആസിഫ് അലി പറഞ്ഞു.
https://fb.watch/d3lyglsm8M/
പോലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസര്‍ഗോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്.
മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്.