Thursday, 23rd January 2025
January 23, 2025

‘കിട്ടുന്ന പണം മുഴുവന്‍ ശമ്ബളത്തിന് ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടും’; മന്ത്രി ആന്റണി രാജു

  • May 17, 2022 4:46 pm

  • 0

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയ്ക്ക് കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്ബളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഒരു സര്‍ക്കാരിനും കെഎസ്‌ആര്‍ടിസിയുടെ ശമ്ബളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്‍കി. ഇതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു പറഞ്ഞു.മാനേജ്മെന്റിന്റെയോ ജീവനക്കാരുടെയോ പിടിപ്പുകേടുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്.

അനിയന്ത്രിതമായി ഡീസല്‍ വില കൂടിയതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയത്. വരവും ചെലവും എല്ലാം നോക്കി കൈകാര്യം ചെയ്യേണ്ടത് മാനേജ്മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്നും ആന്റണി രാജു പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌ സമരം ചെയ്യുന്നതിനെതിരെയാണ് ഞാന്‍ പറഞ്ഞത്. യൂണിയനുകള്‍ക്ക് അവരുടേതായ താല്‍പ്പര്യം ഉണ്ടായിരിക്കും. അതുപോലെ സര്‍ക്കാരിന് ജനങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കേണ്ടിവരും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അതിനെ കണ്ണുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.