Thursday, 23rd January 2025
January 23, 2025

വിസ്മയക്കേസില്‍ വിധി തിങ്കളാഴ്ച

  • May 17, 2022 2:11 pm

  • 0

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതി ജീവനൊടുക്കിയ കേസില്‍ (വിസ്മയ കേസ്) വിധി തിങ്കളാഴ്ച.ഈ മാസം 23ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നാണ് 507 പേജുള്ള കുറ്റപത്രം. 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. 102 സാക്ഷി മൊഴികള്‍, 56 തൊണ്ടി മുതലുകള്‍, ഡിജിറ്റല്‍ അടക്കം 92 രേഖകള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാര്‍ അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ജൂനിയര്‍ ഇന്‍സ്പെക്ടറായിരുന്ന കിരണിനെ കേസില്‍ പ്രതിയായതോടെ സര്‍വീസില്‍ നിന്നും നീക്കിയിരുന്നു.