കെഎസ്‌ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നു
May 17, 2022 1:18 pm
0
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കുന്നു. പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.പൊളിച്ചു വില്‍ക്കാനായി മാറ്റി വെച്ച ബസുകളാണ് ക്ലാസ് മുറികളാക്കി മാറ്റുന്നത്.
ഇനി എല്ലാവരും കെട്ടിടം വേണ്ട, ലോ ഫ്ലോര്‍ ബസു തന്നെ മതിയെന്ന് പറഞ്ഞുകളയരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ്, ആദ്യ ‘ബസ് ക്ലാസ് മുറി‘കള്‍ വരുന്നത്. രണ്ടു ലോ ഫ്ലോര്‍ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്.
ബസുകള്‍ സ്‌കൂള്‍ കോമ്ബൗണ്ടില്‍ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ടോ നാലോ ക്ലാസ് മുറികള്‍ക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്ലോര്‍ വേണമെന്ന ആവശ്യം പരിഗണിച്ച് ലോ ഫ്ലോര്‍ തന്നെ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.