പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്; നിഖിലയുടേത് അറിവില്ലായ്മ; എംടി രമേശ് പറയുന്നു
May 17, 2022 1:02 pm
0
ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ നടി നിഖില വിമരലിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് രംഗത്ത്.ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും എംടി രമേശ് പറഞ്ഞു.
എന്നാല്‍ നിഖല വിമലിന്റെ അഭിപ്രായത്തെ അനുകൂലിച്ചവര്‍ 15കാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?’ എന്ന ജനജഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംടി രമേശ്.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നതു ശരിയല്ലെന്നായിരുന്നു നിഖില അഭിപ്രായപ്പെട്ടത്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം വ്യക്തമാക്കിയിരുന്നു.