Thursday, 23rd January 2025
January 23, 2025

കെ റെയില്‍ പിന്മാറ്റം ഐതിഹാസിക സമരത്തിന്റെ വിജയം: വി.ഡി സതീശന്‍

  • May 16, 2022 4:15 pm

  • 0

തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു.ഡി.എഫ് സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. ഇക്കാര്യം പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അത് ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ സര്‍വേ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തെറ്റ് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അത് പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.