മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്: മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും
May 13, 2022 1:25 pm
0
കൊച്ചി: പുരാവസ്തുതട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ നടന്‍ മോഹന്‍ലാല്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു.അടുത്തയാഴ്ച ഇ ഡി കൊച്ചി മേഖലാ ഓഫീസിലാണ് ഹാജരാകേണ്ടത്.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.
അതേസമയം മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.