പി.ടി. തോമസ് അഭിമാനം; അബദ്ധം പറ്റിയത് പിണറായിക്ക്: ഉമാ തോമസ്
May 13, 2022 12:15 pm
0
കൊച്ചി: തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പി.ടി. തോമസ് അഭിമാനം തന്നെയായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും പി.ടിയുടെ ഭാര്യയുമായ ഉമാ തോമസ്.തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇടതു തരംഗത്തിലും തൃക്കാക്കരയില്‍ വിജയിച്ചുകയറിയത്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ അവര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടിയെ അപമാനിച്ച് അബദ്ധം പറ്റിയത് മുഖ്യമന്ത്രിക്കാണ്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ വ്യക്തമാക്കി.