തന്നെ പുറത്താക്കിയെന്ന് സുധാകരന്‍ മാത്രം പറഞ്ഞാല്‍ പോരാ, എഐസിസി അറിയിക്കട്ടെ: കെ വി തോമസ്
May 13, 2022 10:37 am
0
തന്നെ പുറത്തിക്കിയെന്ന് കെ സുധാകരന്‍ മാത്രം പറഞ്ഞാല്‍ പോരായെന്നും എഐസിസി അറിയിക്കട്ടെയെന്നും കെ വി തോമസ്.കെ പി സി സി പ്രസിഡന്റ് നുണ പറയാന്‍ തുടങ്ങിഎന്നും കെ വി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് തുറന്നടിച്ചു.
പാര്‍ട്ടിയുടെ മെമ്ബര്‍ഷിപ്പില്‍ നിന്നെ തന്നെ മാറ്റാനാകൂവെന്നും താനൊരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസ് എനിക്ക് സംസ്കാരവും വികാരവും ആണ്. എല്ലാക്കാലവും കോണ്‍ഗ്രസുകാരനായി തുടരും.
ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കില്ല‘, കെ വി തോമസ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വികസനം പറഞ്ഞു വോട്ട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ വി തോമസ് ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിനെയും വിമര്‍ശിച്ചു. ‘എന്താണ് ചിന്തന്‍ ശിബിരിന്റെ മാനദണ്ഡം?. വഴിയില്‍ പോണവരെയൊക്കെ വിളിക്കുന്നതാണോ? അദ്ദേഹം ചോദിച്ചു.കെ വി തോമസ് ഇന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനായി വോട്ട്ചോദിക്കും.