Friday, 24th January 2025
January 24, 2025

മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു; അമ്മയുടെ സുഹൃത്തായ പ്രതിക്ക് 21 വ‌ര്‍ഷം തടവ്

  • May 12, 2022 4:30 pm

  • 0

തൊടുപുഴ: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിന് തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ് ശിക്ഷ. 15 വര്‍ഷമായി ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തേ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇരയുടെ സഹോദരന്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

2019ലായിരുന്നു സംഭവം. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. മൂത്ത കുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്ചിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ അരുണ്‍ ആനന്ദാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് വ്യക്തമായിരുന്നു. കൂടുതല്‍ അന്വേഷണത്തിലാണ് ഇളയകുട്ടിയും ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്.