നിര്‍ണായക സാക്ഷിമൊഴി; ദിലീപിന്റെ ഫോണ്‍ മഞ്ജു ആലുവാപ്പുഴയില്‍ എറിഞ്ഞു
May 12, 2022 10:53 am
0
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി.മൊഴികളില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസന്വേഷണത്തില്‍ വഴിത്തിരിവാകുന്ന സാക്ഷിമൊഴിയാണിത്.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നു. ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണ് സാക്ഷിമൊഴി.
ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചെന്നും മൊഴിയിലുണ്ട്. ആക്രമിക്കപ്പെട്ട നടി മാത്രമാണ് സഹകരിച്ചതെന്നും മൊഴിയില്‍ പറയുന്നു.