Friday, 24th January 2025
January 24, 2025

തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി: പിതാവിന് 106 വര്‍ഷം കഠിനതടവ്

  • May 11, 2022 10:49 am

  • 0

നെയ്യാറ്റിന്‍കര : ഏഴാം ക്ലാസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു.2017ല്‍ ആയിരുന്നു സംഭവം . കുട്ടി പ്രസവിച്ചതിനെ തുടര്‍ന്നു ഡിഎന്‍എ പരിശോധനയിലും പിതൃത്വം ശാസ്ത്രീയമായി തെളിഞ്ഞു.

ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

പൊലീസില്‍ അറിയിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇത് അവഗണിച്ച പ്രതി ഗര്‍ഭഛിദ്രം ചെയ്യാന്‍ സഹോദരിയുടെ സഹായം തേടി. സഹോദരിയാണു പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പിതാവാണു പീഡിപ്പിച്ചതെന്നു കണ്ടെത്തി.നെയ്യാറ്റിന്‍കര സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാര്‍ ആണു ശിക്ഷിച്ചത്.