നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; മുപ്പതോളം പേര്‍ക്ക് പരിക്ക്
May 10, 2022 4:02 pm
0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്.വെടിവച്ചാന്‍ കോവില്‍ പാലേര്‍ക്കുഴിയിലാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.