സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
May 10, 2022 3:07 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്.ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്. 24മണിക്കൂറില്‍ 64.5മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍, മദ്ധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര, തമിഴ്നാട് തീരത്ത് അസാനിയുടെ ഫലമായി കാറ്റും മഴയും ശക്തമായിരിക്കുകയാണ്. ചെന്നൈയിലേയ്ക്കും വിശാഖപട്ടണത്തിലേയ്ക്കുമുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. അടുത്ത 24മണിക്കൂറിനുള്ളില്‍ അസാനി ദുര്‍ബലമായി വലിയ നാശനഷ്ടങ്ങളുണ്ടാക്കാതെ അവസാനിക്കുമെന്നാണ് നിഗമനം. കാറ്റിന്റെ നിലവിലെ വേഗത 95 മുതല്‍ 105 കിലോമീറ്റര്‍ വരെയാണ്. ഇത് 115 വരെയാകുമെന്നാണ് മുന്നറിയിപ്പ്.