ഓഫ്‌റോഡ് റേസ്: ജോജു ജോര്‍ജിനെതിരെ കേസ്
May 10, 2022 1:25 pm
0
ഇടുക്കി: വാഗമണ്ണില്‍ ഓഫ് റോഡ് റേസ് നടത്തിയതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. നിരോധനം ലംഘിച്ച് ഓഫ് റോഡ് റേസിങ് നടത്തിയതിനാണ് കേസെടുത്തത്.റേസ് നടന്ന സ്ഥലത്തിന്റെ ഉടയ്മക്കും സംഘാടകള്‍ക്കുമെതിരെയും കേസുണ്ട്. കേസില്‍ ജോജു നേരിട്ട് ഹാജരാകണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയതെന്നാണ് പരാതിയിലുള്ളത്. കെഎസ്യു ആണ് പരാതി നല്‍കിയത്.