Friday, 24th January 2025
January 24, 2025

മുസ്ലിം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

  • May 10, 2022 12:19 pm

  • 0

കൊച്ചി: മുസ്ലിം വിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.153 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ അനായാസം ജാമ്യം ലഭിച്ചത് പോലീസിന് വലിയ പഴി കേള്‍പ്പിച്ചിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയത്. മുന്‍ ജനപ്രതിനിധിയായ ജോര്‍ജിന് ആരോഗ്യപ്രശ്‌നള്‍ ചൂണ്ടിക്കാട്ടിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.