കെ.എസ്.ആര്‍.ടി.സി ശമ്ബളം: സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി
May 10, 2022 11:24 am
0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്ബളപ്രതിസന്ധിയില്‍ സര്‍ക്കറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പത്തിന് ശമ്ബളം നല്‍കാമെന്ന് പറഞ്ഞത്. സമരം ചെയ്ത് ഉറപ്പ് ലംഘിച്ചത് യൂണിയനുകളാണെന്നും മന്ത്രി പറഞ്ഞു. ശമ്ബളം നല്‍കുന്ന കാര്യം യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ മാനേജ്‌മെന്റിനൊപ്പം നിന്ന സി.ഐ.ടി.യുവും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് ശമ്ബളം കിട്ടിയില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ സമരം തുടങ്ങാനാണ് പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫിന്റെ ആലോചന. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി 2018 മുതല്‍ നിര്‍ത്തി വച്ചിരുന്ന പ്രമോഷന്‍ പുനരുജ്ജീവിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഹെഡ് വൈഹിക്കിള്‍ സൂപ്പര്‍വൈസര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, സൂപ്രണ്ട് തുടങ്ങിയ സൂപ്പര്‍വൈസറി തസ്തികകളില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് പരിഗണിക്കുന്ന, സീനിയോറിറ്റി അനുസരിച്ചുള്ള ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു.