Friday, 24th January 2025
January 24, 2025

ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കിയ നിലയില്‍

  • May 10, 2022 11:13 am

  • 0

ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. ആലപ്പുഴ പൊലിസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലിസ് ഓഫിസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

രണ്ടുമക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലിസ് പറയുന്നു. അഞ്ചുവയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി. റെനീസിന്റെ ഭാര്യ തൂങ്ങിമരിച്ചനിലയിലായിരുന്നു.

ഇന്ന് രാവിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്ബോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യാന്‍ റെനീസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.