അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും
May 10, 2022 10:10 am
0
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും.
ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവര്‍ക്കൊപ്പം ഏപ്രില്‍ 24ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചികിത്സയിലിരിക്കെ മന്ത്രിസഭാ യോഗത്തിലടക്കം ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ജനുവരിയില്‍ രണ്ടാഴ്ച മയോ ക്ലിനിക്കില്‍ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടര്‍ചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പോയത്.