പൂന്തുറയില്‍ ലേലത്തില്‍ പിടിച്ചെടുത്ത മീനില്‍ പുഴുവിനെ കണ്ടെത്തി; പരിശോധന കര്‍ശനമക്കി ഭക്ഷ്യസുരക്ഷാ വിഭാഗം
May 9, 2022 4:08 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. തിരുവനന്തപുരം പൂന്തുറയില്‍കടപ്പുറത്ത് നിന്ന് ലേലം വിളിച്ച് വീടുകളിലേക്ക് എത്തിച്ച മീനില്‍ നിന്ന് പുഴുവിനെ കണ്ടെത്തി.പുഴുവിനെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കാരകോണത്ത് 60 കിലോ പഴകിയ മത്സ്യവും, കേടായ പഴവര്‍ഗങ്ങളും പിടികൂടിയിട്ടുണ്ട്.
തലസ്ഥാനത്ത് ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന നടന്നത്. നന്ദന്‍കോട്, കുന്നുകുഴി, പൊട്ടക്കുഴി, വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പഴകിയ ചിക്കന്‍, മന്തി, ഷവര്‍മ എന്നിവ പിടിച്ചെടുത്തു.