എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
May 9, 2022 11:48 am
0
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ.ജോസഫ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.മന്ത്രി പി.രാജീവും ജോസ്.കെ.മാണിയുമടക്കം നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ജോ.ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എറണാകുളം കലക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്ബാകെ 11 മണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്.
അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജോ ജോസഫ് മത്സരിക്കുന്നത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസും ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.