ഓഫ് റോഡ് റൈഡ് മത്സരം:നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കെഎസ്യു
May 9, 2022 10:16 am
0
നടന്‍ ജോജു ജോര്‍ജിനെതിരെ പരാതി നല്‍കി കെഎസ്യു. വാഗമണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചിരുന്നത് വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് . ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോര്‍ജ് പങ്കെടുത്തത്.റോഡ് റൈഡില്‍ പങ്കെടുത്ത ശേഷമുള്ള ജോജുവിന്റെ ആഹ്ലാദവും ആവേശവും നിറഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൃഷിക്ക് മാത്രം ഉപയോഗിക്കേണ്ട ഭൂമിയാണ് നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് മത്സരം നടത്തിയിട്ടുള്ളതെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.