Friday, 24th January 2025
January 24, 2025

എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം ചു​രു​ക്ക​ണം; രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത യാ​ത്ര ന​ട​ത്ത​ണം: ചെ​ന്നി​ത്ത​ല

  • May 7, 2022 4:25 pm

  • 0

ന്യൂ​ഡ​ല്‍​ഹി: എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം 30 ആ​യി ചു​രു​ക്ക​ണ​മെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത യാ​ത്ര ന​ട​ത്ത​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല.

ചി​ന്ത​ന്‍ ശി​ബി​റി​ന് മു​ന്നോ​ടി​യാ​യി ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന സം​ഘ​ട​നാ​കാ​ര്യ സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ച്ച​ത്.

ജം​ബോ ക​മ്മി​റ്റി​ക​ള്‍ ഒ​ഴി​വാ​ക്ക​ണം, ഓ​രോ​ഘ​ട​ക​ത്തി​ലും എ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ വേ​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ല്‍ നി​ശ്ച​യി​ക്ക​ണം, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സം​സ്ഥാ​ന പി​സി​സി​ക​ള്‍​ക്ക് ന​ല്‍​ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും ചെ​ന്നി​ത്ത​ല മു​ന്നോ​ട്ടു​വ​ച്ചു.

മു​കു​ള്‍ വാ​സ്‌​നി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സം​ഘ​ട​നാ​കാ​ര്യ സ​മി​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ത്ര​മാ​ണു​ള്ള​ത്. ഈ ​മാ​സം ചേ​രു​ന്ന ചി​ന്ത​ന്‍ ശി​ബി​റി​ല്‍ ഉ​പ​സ​മി​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

അ​ജ​യ് മാ​ക്ക​ന്‍, താ​രി​ഖ് അ​ന്‍​വ​ര്‍, ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല, അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, നെ​റ്റ ഡി​സൂ​സ, മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ട​നാ​കാ​ര്യ സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ള്‍.