ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
May 6, 2022 12:28 pm
0
കൊല്ലം: ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുണ്ടറയിലെ ബാറില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്.മഹാരാഷ്ട്ര സ്വദേശിയായ പര്‍വീണ്‍ രാജുവാണ് മരിച്ചത്.
ബാറിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ പര്‍വീണുമായി ജീവനക്കാര്‍ വാക്ക് തര്‍ക്കത്തിലാവുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് കേസ്. മര്‍ദ്ദിച്ച ശേഷം ജീവനക്കാര്‍ ചേര്‍ന്ന് പര്‍വീണിനെ റോഡിലേക്ക് തള്ളുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തിയാണ് ഇയാളെ ആശുത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടന്നേയ്ക്കും.