Friday, 24th January 2025
January 24, 2025

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാറിനെതിരെ കേസ്

  • May 5, 2022 11:44 am

  • 0

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവസംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പോലീസ് കേസെടുത്തു.സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മഞ്ജുവിനെ ലക്ഷ്യമിട്ട് സനല്‍കുമാര്‍ നിരന്തരം ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതിയിരുന്നു.

ഭീഷണിപ്പെടുത്തല്‍, ഐ ടി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് മഞ്ജു പരാതി നല്‍കിയത്. അവര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. സനല്‍കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഈയടുത്താണ് മഞ്ജു അഭിനയിച്ചത്.

മഞ്ജുവിന്റെ ജീവന്‍ ഭീഷണിയിലാണെന്നും മാനേജര്‍മാരുടെ പിടിയിലാണെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.