Thursday, 23rd January 2025
January 23, 2025

ഞാന്‍ ഭയങ്കരമായിട്ട് വെയിറ്റ് ചെയ്യുന്ന സിനിമയാണത്

  • November 18, 2019 7:00 pm

  • 0

മലയാള സിനിമയില്‍ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേഷക മനസിലിടം നേടി. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകനിലൂടെ വില്ലനായാണ് സിനിമാരംഗത്ത് സജീവമായത്.സുരേഷ് ഗോപിയെ സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കമ്മീഷ്ണര്‍. ഒന്ന് മുതല്‍ പൂജ്യം വരെ, ന്യൂ ഡല്‍ഹി, ധ്രുവം, ഏകലവ്യന്‍, മണിച്ചിത്രത്താഴ്, യുവതുര്‍ക്കി, ലേലം, കളിയാട്ടം, അപ്പോത്തിക്കിരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

എന്നാല്‍, രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തിനു ശേഷം സുരേഷ് ഗോപി സിനിമകളില്‍ സജീവമായിരുന്നില്ല. ഇപ്പോള്‍ താരം പുതിയ ചിത്രവുമായി സിനിമാ രംഗത്ത് സജീവമാകാനാന്‍ ഒരുങ്ങുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍. അച്ഛന്റെ വഴിയെ ചുവടുപിടിച്ച്‌ സിനിമയിലേക്കെത്തിയ താരമാണ് മകന്‍ ഗോകുല്‍ സുരേഷും. സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് ഗോഗുല്‍ സുരേഷ്. താന്‍ ഭയങ്കരമായി വെയിറ്റ് ചെയ്യുന്ന പടമാണിതെന്ന് താരം പറയുന്നു.

വളരെ വെയിറ്റ് ചെയ്യുന്ന ഒരു സിനിമയാണത്. ദുല്‍ഖര്‍ സല്‍മാന്‍, പ്രിയന്‍ സാറിന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ ഇവരും ഈ സിനിമയുടെ ഭാഗമാണ്. അതിന്റെ ഒരു എക്സെെറ്റ്മെന്റ് കാരണം പലപ്പോഴും ചിത്രത്തെ കുറിച്ച്‌ ആലോചിക്കാറില്ല. ടെന്‍ഷന്‍ വരും. ഫാമിലി എന്റര്‍ടെെനര്‍ ആയിരിക്കണമെന്നാണ് വിശ്വസിക്കുന്നത്. അച്ഛന്റെ യൂഷ്വല്‍ സ്റ്റീരിയോടെെപ്പ്ആക്ഷന്‍ ടെെപ്പ് പടമല്ല ഇത്. കുറച്ചുകൂടി ഒരു ഫാമിലി എന്റര്‍ടെെനര്‍ പടമാണ്. എന്നാല്‍, അതിനകത്ത് ആക്ഷന്‍ സീക്വന്‍സും ഉണ്ട്. ഭയങ്കരമായി വെയിറ്റ് ചെയ്യുന്ന പടമാണത്. അനൂപ് ചേട്ടന്‍ ഒരു മാസ്റ്റര്‍ പീസ് തന്നെ ക്രിയേറ്റ് ചെയ്യട്ടേയെന്ന് പ്രതീക്ഷിക്കുന്നു.

“-ഗോഗുല്‍ സുരേഷ് പറയുന്നു.