Friday, 24th January 2025
January 24, 2025

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പറയുന്നവരുടെ ഉദ്ദേശം വേറെ; വിമര്‍ശിച്ച്‌ മന്ത്രി സജി ചെറിയാന്‍

  • May 4, 2022 3:36 pm

  • 0

തിരുവനന്തപുരം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ മന്ത്രി സജി ചെറിയാന്‍.റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവരുടെ ഉദ്ദേശം വേറെയാണെന്നും മന്ത്രി പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?. ഹേമ തന്നെ പറഞ്ഞിട്ടുണ്ട് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന്. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് കൊണ്ട് ഈ വാദിക്കുന്നവര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടാനുണ്ടോ? അവരുടെ ഉദ്ദേശം വേറെയാണ്. സര്‍ക്കാരിന്റെ ഉദ്ദേശം വേറെയാണ്. സര്‍ക്കാര്‍ വെച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമോയെന്ന് തിരുമാനിക്കേണ്ടത് സര്‍ക്കാരാണ്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നു. അതാണ് പ്രധാനം. സിനിമാ മേഖലയിലെ സുരക്ഷിത മേഖലയാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉള്ള ശക്തമായ നിയമം നമ്മുടെ രാജ്യത്ത് ഉണ്ട്. ആ നിയമം നിലനില്‍ക്കേ തന്നെയാണ് സിനിമാരം​ഗത്തുനിന്നും ഒന്നുനിപിറകേ ഒന്നായി പരാതികള്‍ വരുന്നത്. അത് ആശങ്കപ്പെടുത്തുന് കാര്യമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ശരിയാണ്. അതിനാല്‍ നിലവിലെ നിയമങ്ങള്‍ കുറച്ച്‌ കൂടി ശക്തമാക്കുകയെന്നാണ് ആവശ്യം.സിനിമാരം​ഗത്ത് സാങ്കേതികമായ കാര്യങ്ങളിലുള്‍പ്പെടെ ഒരു വ്യവസ്ഥയുണ്ടാകണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.